സര്‍ക്കാരിന്റേത് രാഷ്ട്രീയ പകപോക്കല്‍, ശക്തമായി മുന്നോട്ട് പോകുമെന്ന് പി കെ ഫിറോസ്

  1. Home
  2. Trending

സര്‍ക്കാരിന്റേത് രാഷ്ട്രീയ പകപോക്കല്‍, ശക്തമായി മുന്നോട്ട് പോകുമെന്ന് പി കെ ഫിറോസ്

pk


സര്‍ക്കാരിന്റേത് രാഷ്ട്രീയ പകപോക്കലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സമരപരിപാടികളുമായി ശക്തമായി മുന്നോട്ട് പോകും. സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഒന്നുകൊണ്ടും പിന്മാറുന്ന പ്രശ്‌നമില്ല. അറസ്റ്റിന് ശേഷം വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഫിറോസിന്റെ പ്രതികരണം.

അതേസമയം യൂത്ത് ലീഗ് സമരത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി അപലപനീയമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിന്റെ അസഹിഷ്ണുതയാണ് പി കെ ഫിറോസിന്റെ അറസ്റ്റില്‍ പ്രകടമാകുന്നത്. സാധാരണ സമരങ്ങളില്‍ മാത്രം കാണുന്ന നാശനഷ്ടങ്ങളാണ് ഉണ്ടായത്.

അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണ്. ഇത്തരം ഭയപ്പെടുത്തലുകള്‍ക്ക് വഴങ്ങാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.