പോലിസ് ഉദ്യോഗസ്ഥൻ യുവാവിനെ വാഹനമിടിച്ചിട്ടു; നാലു ദിവസം കഴിഞ്ഞും വിചിത്ര ന്യായത്തിന്റെ പേരിൽ കേസെടുക്കാതെ പോലീസ്

  1. Home
  2. Trending

പോലിസ് ഉദ്യോഗസ്ഥൻ യുവാവിനെ വാഹനമിടിച്ചിട്ടു; നാലു ദിവസം കഴിഞ്ഞും വിചിത്ര ന്യായത്തിന്റെ പേരിൽ കേസെടുക്കാതെ പോലീസ്

police


ഹാര്‍ബര്‍ പാലത്തില്‍ യുവാവിനെ വാഹനമിടിച്ചിട്ട് കടന്ന പൊലീസ് ഉദ്യോഗസ്ഥനും വനിതാ ഡോക്ടർക്കുമെതിരെ കേസെടുക്കുന്നില്ലെന്ന് പരാതി. അപകടം ഉണ്ടായി നാലു ദിവസം കഴിഞ്ഞിട്ടും ഇടിച്ചിട്ടവര്‍ക്കെതിരെ  നടപടി എടുക്കാതെ പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമിക്കുന്നത്.

വ്യാഴാഴ്ച രാത്രിയിലായിരുന്നു കടവന്ത്ര സിഐ മനുരാജും വനിത ഡോക്ടറും സഞ്ചരിച്ച കാർ എതിരെ വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചത്. അപകടമുണ്ടായിട്ടും വാഹനം നിർത്താതെ പോയി. അപകടശേഷം രണ്ട് കിലോമീറ്റര്‍ അകലെ വില്ലിങ്ടണ്‍ ഐലന്‍ഡിലേക്കുള്ള റോഡില്‍ ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയ കാറിനെ രണ്ട് ബൈക്കുകളിലായി എത്തിയ നാല് യുവാക്കള്‍ പിന്തുടര്‍ന്ന തടയുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവരെയും പോകാൻ അനുവദിച്ചു. യുവാവിന്റെ എല്ലിനു പൊട്ടലില്ലാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്നാണ് കേസ് അന്വേഷിക്കുന്ന തോപ്പുംപടി പൊലീസ് പറയുന്നത്. അപകടമുണ്ടായ സ്ഥലത്ത് കാർ നിർത്താത്തത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണെന്നും തോപ്പുംപടി സിഐ പറഞ്ഞു.