പതിനെട്ടാം പടിയിലെ പൊലീസ് ഫോട്ടോഷൂട്ട് ; അംഗീകരിക്കാനാകില്ല, ഭക്തരുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കേണ്ടത്: ഹൈക്കോടതി

  1. Home
  2. Trending

പതിനെട്ടാം പടിയിലെ പൊലീസ് ഫോട്ടോഷൂട്ട് ; അംഗീകരിക്കാനാകില്ല, ഭക്തരുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കേണ്ടത്: ഹൈക്കോടതി

k hc


 

പതിനെട്ടാം പടിയിലെ പൊലീസ് ഫോട്ടോഷൂട്ട് മനഃപൂര്‍വ്വമെന്ന് കരുതുന്നില്ലെന്നും പക്ഷെ ആ നടപടി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഭക്തരുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. അഭിനന്ദനാര്‍ഹമായ കാര്യങ്ങള്‍ പൊലീസ് ചെയ്യുന്നുണ്ടെന്നും ഹൈക്കോടതി നീരീക്ഷിച്ചു.


സുരക്ഷിതമായ തീര്‍ത്ഥാടനം ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നി‍ർദ്ദേശിച്ചു. പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും മുന്‍പ് ദേവസ്വം ബോര്‍ഡിനെയും സ്‌പെഷല്‍ കമ്മിഷണറെയും അറിയിക്കണമെന്നും നി‍‍ർദ്ദേശമുണ്ട്. ഫോട്ടോയെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തുവെന്ന് ഹൈക്കോടതിയിൽ ഹാജരായ എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു. ഇന്നലെ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത് 74,462 ഭക്തരെന്നും പൊലീസ് കോടതിയെ അറിയിച്ചു. ശബരിമല വിഷയങ്ങൾ പരി​ഗണിക്കവെയായിരുന്നു കോടതി പതിനെട്ടാം പടിയിൽ ഫോട്ടോയെടുത്ത വിഷയം പരി​ഗണിച്ചത്.

മാളികപ്പുറത്തെ തേങ്ങയുരുട്ടല്‍ ആചാരമല്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആചാരമല്ലാത്ത നടപടികള്‍ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി നി‍‌​ർദ്ദേശിച്ചു.