പാറ്റൂര്‍ ആക്രമണ കേസ്; ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ ഫ്‌ലാറ്റില്‍ പ്രത്യേക സംഘത്തിന്റെ അപ്രതീക്ഷിത പരിശോധന

  1. Home
  2. Trending

പാറ്റൂര്‍ ആക്രമണ കേസ്; ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ ഫ്‌ലാറ്റില്‍ പ്രത്യേക സംഘത്തിന്റെ അപ്രതീക്ഷിത പരിശോധന

police



തിരുവനന്തപുരം പാറ്റൂരില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ കേസില്‍ ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ അമ്പലമുക്കിലെ ഫ്‌ലാറ്റില്‍ പരിശോധന. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. അക്രമത്തിനായി പ്രതികള്‍ ഉപയോഗിച്ച വാഹനം ഈ ഫ്‌ലാറ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു.

കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ കൂട്ടാളികള്‍ അല്പം മുമ്പ് കീഴടങ്ങിയിരുന്നു. അഭിഭാഷകന്റെ സഹായത്തോടെ തിരുവനന്തപുരത്തെ കോടതിയിലാണ് ഇവര്‍ കീഴടങ്ങിയത്. കേസില്‍ പ്രധാന പ്രതികളായ ആരിഫ്, ആസിഫ്, ജോമോന്‍, രഞ്ജിത്ത് എന്നിവരാണ് കീഴടങ്ങിയത്. ഓംപ്രകാശ് ഇപ്പോഴും ഒളിവിലാണ്.

ഇതില്‍ ആരിഫ് ഒളിവില്‍ കഴിയവേ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥയെയും, സിപിഐ നേതാവിന്റെ മകളെയും ഫോണില്‍ വിളിച്ചെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. പ്രതികള്‍ ഊട്ടിയില്‍ ഒളിവില്‍ കഴിഞ്ഞുവെന്നാണ് പൊലീസ് വിലയിരുത്തല്‍. അതേ സമയം ഗുണ്ടാ സംഘത്തലവന്‍ ഓംപ്രകാശ് ഇപ്പോഴും ഒളിവിലാണ്. ഓം പ്രകാശ് ഡല്‍ഹിയിലെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വ്യക്തതയില്ല. നിലവില്‍ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ച ശേഷം കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.