17 കാരനെ മർദ്ദിച്ച് നട്ടെല്ല് തകർത്ത സംഭവം; പൊലീസുകാർക്ക് സസ്‌പെൻഷൻ

  1. Home
  2. Trending

17 കാരനെ മർദ്ദിച്ച് നട്ടെല്ല് തകർത്ത സംഭവം; പൊലീസുകാർക്ക് സസ്‌പെൻഷൻ

POLICE


വാഹന പരിശോധനയുടെ പേരില്‍ പാലാ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി. എഎസ്ഐ ബിജു കെ തോമസ്, ഗ്രേഡ് എസ്ഐ പ്രേംസണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം ഈ മാസം ആദ്യമാണ്  പുറത്ത് വന്നത്. 
ഇതിനുപിന്നാലെ ഇരുവര്‍ക്കുമെതിരെ പാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ജില്ല പൊലീസ് മേധാവി ഇതുമായി ബന്ധപ്പെട്ട് ഡിഐജിക്ക് റിപ്പോര്‍ട്ടും കൈമാറിയിരുന്നു. റിപ്പോര്‍ട്ടിനെതുടര്‍ന്ന് ഡിഐജിയാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്.