പൊന്നാനി ബോട്ട് അപകടം: കപ്പൽ ജീവനക്കാർക്കെതിരെ കേസ്

  1. Home
  2. Trending

പൊന്നാനി ബോട്ട് അപകടം: കപ്പൽ ജീവനക്കാർക്കെതിരെ കേസ്

boat


പൊന്നാനിയിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ കപ്പൽ ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ്. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കപ്പൽ കസ്റ്റഡിയിലെടുക്കുമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. 

കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചതിനെ തുടർന്ന് 6 തൊഴിലാളികൾ കടലിൽ പെട്ടുപോയിരുന്നു. ഇവരിൽ 4 പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കാണാതാകുകയായിരുന്നു. കാണാതായ സലാം, ഗഫൂർ എന്നിവരുടെ മൃതദേഹം പിന്നീട് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയിരുന്നു. നേവിയും കോസ്റ്റുഗാർഡും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. പൊന്നാനിയിൽ നിന്നും പുറപ്പെട്ട 'ഇസ്ലാഹ്' എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.