പൊന്നാനി ബോട്ട് അപകടം;കപ്പൽ കസ്റ്റഡിയിലെടുത്തു

  1. Home
  2. Trending

പൊന്നാനി ബോട്ട് അപകടം;കപ്പൽ കസ്റ്റഡിയിലെടുത്തു

boat


പൊന്നാനിയിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ ബോട്ടിൽ ഇടിച്ച കപ്പൽ കസ്റ്റഡിയിലെടുത്തു. യുവരാജ് സാഗർ എന്ന കപ്പൽ ആണ് കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത കപ്പൽ ഫോർട്ട്‌ കൊച്ചി തീരത്തു വൈകീട്ട് എത്തിക്കും. കോസ്റ്റൽ പൊലീസിന്റെതാണ് നടപടി. അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു.  

അതേസമയം, കപ്പൽ ജീവനക്കാർക്കെതിരെ കേസെടുത്തു. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചതിനെ തുടർന്ന് 6 തൊഴിലാളികൾ കടലിൽ പെട്ടുപോയിരുന്നു. ഇവരിൽ 4 പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കാണാതാവുകയായിരുന്നു. കാണാതായ സലാം,​ ​ഗഫൂർ എന്നിവരുടെ മൃതദേഹം പിന്നീട് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയിരുന്നു. നേവിയും കോസ്റ്റുഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്.