ഇങ്ങനെ കറങ്ങി നടക്കാതെ ലോക്കേഷനിലേക്ക് വാ.. പ്രണവി നോട് ആരാധകർ

  1. Home
  2. Trending

ഇങ്ങനെ കറങ്ങി നടക്കാതെ ലോക്കേഷനിലേക്ക് വാ.. പ്രണവി നോട് ആരാധകർ

pranav


മലയാളി മനസിൽ എന്നും ഇടമുള്ള യുവതാരമാണ് പ്രണവ് മോഹൻലാൽ.  മോഹൻലാലിന്റെ മകൻ എന്നതിനപ്പുറം നടനെ എല്ലാവർക്കും ഇഷ്ട്ടമാണ്. മറ്റെല്ലാവരും സിനിമകൾക്ക് വേണ്ടി യാത്രകൾ ചെയ്യുമ്പോൾ പ്രണവ് തന്റെ യാത്രകൾക്കുള്ള പണം സ്വരൂപിക്കാനായിട്ടാണ് സിനിമകൾ ചെയ്യുന്നത്. അങ്ങനെ അടുത്ത സിനിമ പ്രഖ്യാപിച്ചിട്ട് മാസങ്ങളായി. എന്നാൽ പ്രണവ് ഇപ്പോഴും തന്റെ യാത്രകൾ അവസാനിപ്പിച്ചിട്ടില്ല. സിനിമയിൽ ഒരു പക്ഷെ എവിടെയും സ്ഥിരമായി നിൽക്കാത്ത പാറി പറന്നു നടക്കുന്ന ചാർലി ദുൽഖർ സൽമാൻ ആയിരിക്കാം, എന്നാൽ യഥാർത്ഥ ജീവിതത്തിലെ ചാർലി പ്രണവ് മോഹൻലാൽ തന്നെയാണ് എന്ന് ആരാധകർ ഉറപ്പിച്ച് പറയുന്നു. യാത്രകളെ എന്നും ഹരമാക്കികൊണ്ട് നടക്കുന്ന താരത്തിന്റെ ഇടയ്‌ക്കൊക്കെ എത്തുന്ന ഫോട്ടോകൾ എപ്പോഴും വൈറലായിരുന്നു. 
 
ഇപ്പോൾ പ്രണവിന്റെ ഫോട്ടോക്ക് താഴെ വരുന്ന രസകരമായ കമന്റഉകൾ കാണാം.മകനേ തിരിച്ചുവരൂ, നിങ്ങള്‍ നായകനാകുന്ന പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയിട്ടുണ്ട്, ആ വിവരം വല്ലതും അറിഞ്ഞോ, ദയവ് ചെയ്ത് ലൊക്കേഷനിലേക്ക് തിരിച്ചെത്തൂ, ആ സിനിമയുടെ ചിത്രീകരണം ഒന്ന് പൂര്‍ത്തിയാക്കൂ എന്നൊക്കെയാണ് ചിത്രത്തിന് താഴെ വരുന്ന രസകരമായ കമന്റുകള്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തിലാണ് അടുത്തതായി പ്രണവ് അഭിനയിക്കുന്നത്. കല്യാണി പ്രിയദര്‍ശനാണ് നായിക. ഹൃദയം ടീം വീണ്ടും ഒന്നിക്കുന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇവര്‍ക്കൊപ്പം ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസുമുണ്ട്. 

ബാലതാരമായി അഭിനയിച്ച് സംസ്ഥാന പുരസ്‌കാരം എല്ലാം വാങ്ങിയ നടനാണെങ്കിലും നായകനായി സിനിമയിലേക്ക് തിരിച്ചെത്തിയത് 2018 ല്‍ ആദി എന്ന ചിത്രത്തിലൂടെയാണ്. തുടര്‍ന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഹൃദയം, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഒരു സിനിമ കഴിഞ്ഞാല്‍ ബ്രേക്ക് എടുത്ത് നേരെ യാത്രകള്‍ പോകും. അഭിമുഖങ്ങള്‍ നല്‍കുന്നതോ, മറ്റ് പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നതോ ഒന്നും പ്രണവിന്റെ അജണ്ടയില്‍ ഇല്ല