മാതാപിതാക്കൾക്കൊപ്പം ഉറങ്ങി; പുലർച്ചെ മറ്റൊരു മുറിയിൽ ഗർഭിണി തൂങ്ങിമരിച്ച നിലയിൽ

  1. Home
  2. Trending

മാതാപിതാക്കൾക്കൊപ്പം ഉറങ്ങി; പുലർച്ചെ മറ്റൊരു മുറിയിൽ ഗർഭിണി തൂങ്ങിമരിച്ച നിലയിൽ

saranya


പുനലൂരില്‍ നാലുമാസം ഗർഭിണിയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ സ്വദേശി ശരണ്യ(23)യാണ് മരിച്ചത്. കൊട്ടാരക്കര പുത്തൂർ സ്വദേശി അഖിലുമായി ഒന്നരവർഷം മുമ്പായിരുന്നു ശരണ്യയുടെ വിവാഹം. ശരണ്യയെ ഇന്ന് പുലര്‍ച്ചെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന ശരണ്യ പുലർച്ചെ ഒരു മണിയോടെ മറ്റൊരു റൂമിലേക്ക് മാറി കിടന്നിരുന്നു. രാവിലെ ചായയുമായ എത്തിയ അമ്മ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തുനിന്ന് പൂട്ടിയതായി മനസ്സിലായി. തുടർന്ന് അടുത്ത് താമസിക്കുന്നവരുടെ സഹായത്തോടെ വാതിൽ ചവിട്ടി തുറന്നപ്പോൾ ശരണ്യ മുറിക്കുള്ളിൽ ഫാനിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്.

ഉടനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. കൊട്ടാരക്കര പുത്തൂർ സ്വദേശി അഖിലുമായി ഒന്നരവർഷം മുമ്പായിരുന്നു ശരണ്യയുടെ വിവാഹം. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹിതരായത്. അഖിലുമായുള്ള പിണക്കത്തെ തുടര്‍ന്ന് മൂന്നു ദിവസങ്ങൾക്ക് മുൻപാണ് ശരണ്യ പുനലൂരിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പുനലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.