രണ്ടാം 'കേരളീയ'ത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് മുഖ്യമന്ത്രി
കേരളീയത്തിന് ലഭിച്ചത് വൻ ജനപങ്കാളിത്തം. ഒന്നാം കേരളീയം വൻ വിജയമെന്ന് മുഖ്യമന്ത്രി. രണ്ടാം കേരളീയത്തിന് ഒരുക്കങ്ങൾ തുടങ്ങിയെന്ന് പറഞ്ഞ അദ്ദേഹം ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി വിപുലമായ കമ്മിറ്റിക്ക് ഇന്ന് മന്ത്രിസഭാ യോഗം രൂപം നൽകിയെന്നും പറഞ്ഞു. കേരളീയത്തിലൂടെ 100 കോടി സമാഹരിക്കനായിയെന്നാണ് കണക്കുകൾ. ഇതിൽ 40 കോടി ചെലവായി അതേസമയം സധാരണക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് മുൻതൂക്കം നൽകേണ്ടത് എന്ന ഹൈക്കോടതി വിമർശനമടക്കം കേരളീയത്തിനെതിരെ ഉയർന്നിരുന്നു.