ഒഡീഷയിൽ മലയാളി വൈദികനു നേരെയുണ്ടായ പോലീസ് അക്രമത്തിൽ വൈദികർ പരാതി നൽകി

  1. Home
  2. Trending

ഒഡീഷയിൽ മലയാളി വൈദികനു നേരെയുണ്ടായ പോലീസ് അക്രമത്തിൽ വൈദികർ പരാതി നൽകി

malayali priest


ഒഡീഷയിൽ മലയാളി വൈദികനെ പോലീസ് ആക്രമിച്ച സംഭവത്തിൽ വൈദികർ പരാതി നൽകി. കഴിഞ്ഞമാസം 22 ന് പോലീസ് പള്ളിയിൽ അതിക്രമിച്ചു കയറി മർദ്ദിക്കുകയായിരുന്നു. അതിരൂപത നിർദേശം നൽകിയതിനെ തുടർന്നാണ് പരാതി നൽകുന്നതെന്ന് മർദനമേറ്റ ഫാദർ ജോഷി ജോർജ് പറഞ്ഞിരുന്നു.

പാകിസ്താനികളാണെന്നും മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മലയാളി വൈദികൻ ജോഷി ജോർജിനെയും സഹവികാരിയേയും ഒഡീഷ പോലീസ് അതിക്രൂരമായി മർദിച്ചത്. പരാതി നൽകാൻ വൈകിയത് ഭയം കൊണ്ടാണെന്ന് വൈദികർ വ്യക്തമാക്കുന്നു. ഗ്രാമത്തിലെ കഞ്ചാവ് റെയ്ഡിനിടെ പള്ളിയിൽ അതിക്രമിച്ചുകയറി മർദിക്കുകയായിരുന്നു എന്നും ഫാദർ ജോഷി ജോർജ് പറയുന്നു.