മണിപ്പൂർ വിഷയത്തിന് പരാമവധി വേഗം പരിഹാരം കാണണം; മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി

  1. Home
  2. Trending

മണിപ്പൂർ വിഷയത്തിന് പരാമവധി വേഗം പരിഹാരം കാണണം; മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി

Modi manipoor


മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെ യോഗത്തിന് ദില്ലിയിലെത്തിയ ബിരേൻ സിംഗുമായി അടച്ചിട്ട മുറിയിലാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്.
അമിത് ഷായും രാജ്നാഥ് സിംഗും ചർച്ചയില്‍ പങ്കെടുത്തു. ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു കൂടിക്കാഴ്ച. മണിപ്പൂർ വിഷയത്തിന് പരാമവധി വേഗം പരിഹാരം കാണണമെന്നാണ് പ്രധാനമന്ത്രി നിർദേശം നല്‍കിയത്. ഇരു വിഭാഗങ്ങളോട് തുടർന്നും സംസാരിക്കണം. സുരക്ഷാ വിന്യാസത്തിലടക്കം കൂടുതല്‍ കേന്ദ്ര സഹായം നേതാക്കള്‍ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. 
നേരത്തെ, പ്രധാനമന്ത്രിയുമായി കാത്തലിക് ബിഷപ്പ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) കൂടിക്കാഴ്ച നടത്തിയിരുന്നു. മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു കൂടിക്കാഴ്ച. തങ്ങളുടെ ആശങ്കകള്‍ അറിയിച്ച സിബിസിഐ സംഘം വ്യത്യസ്ത മന്ത്രാലയങ്ങളില്‍ ക്രൈസ്തവ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെയും ആരാധനാലയങ്ങള്‍ക്കെതിരെയും ആക്രമണങ്ങള്‍ നടക്കുന്നതില്‍ സിബിസിഐ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയുടെ വികസനത്തില്‍ പങ്കാളികളായവരാണ് ക്രൈസ്തവ സമൂഹമെന്നും വിദ്യാഭ്യാസം, സാമൂഹ്യ പുരോഗതി തുടങ്ങിയ നിരവധി മേഖലകളില്‍ നിസ്തുലമായ പങ്ക് വഹിച്ചതും കത്തില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ നിർബന്ധിത മതപരിവർത്തനം ആരോപിച്ച്‌ അതിക്രമങ്ങള്‍ നടക്കുന്നുവെന്നും ക്രൈസ്തവ സമൂഹം നിർബന്ധിത മതപരിവർത്തനങ്ങള്‍ക്ക് എതിരാണെന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു.