സ്വകാര്യ ബസുകള്‍ ജൂൺ ഏഴു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

  1. Home
  2. Trending

സ്വകാര്യ ബസുകള്‍ ജൂൺ ഏഴു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

bus strike


കേരളത്തിലെ സ്വകാര്യ ബസുകൾ ജൂൺ ഏഴു മുതൽ അനിശ്ചിത കാല സമരം തുടങ്ങുന്നു. ഇന്ന് കൊച്ചിയിൽ ചേർന്ന് സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിന് ശേഷമാണ് സംയുക്ത സമരസമിതി സമരത്തിന് ആഹ്വാനം ചെയ്തത്.

ബസുകളുടെ പെർമിറ്റുകൾ പഴയ രീതിയിൽ തുടരാൻ അനുവദിക്കണം, കുട്ടികളുടെ യാത്രാ നിരക്ക് അഞ്ച് രൂപയാക്കി വർധിപ്പിക്കണം, വിദ്യാർത്ഥികളുടെ സൗജന്യ യാത്രക്ക് പ്രായപരിധി നിശ്ചയിക്കണം, ലിമിറ്റഡ് സ്‌റ്റോപ് ബസുകൾക്ക് പെർമിറ്റുകൾ നൽകണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

12 ഓളം ബസുടമാ സംഘടനകളുടെ നേതൃത്വത്തിലാണ് സംയുക്ത സമരസമിതി രൂപീകരിച്ചത്. 7500 ഓളം ബസുകൾ സംഘടനയുടെ കീഴിൽ കേരളത്തിൽ സർവീസ് നടത്തുന്നുണ്ടെന്നും ഇതിൽ 90 ശതമാനം ബസുകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.