‘കർണാടകയിലെ പുതിയ സുഹൃത്ത്’; പ്രിയങ്ക ഗാന്ധിയുടെ പോസ്റ്റ് സമൂഹമാധ്യമത്തിൽ തരംഗമായി

  1. Home
  2. Trending

‘കർണാടകയിലെ പുതിയ സുഹൃത്ത്’; പ്രിയങ്ക ഗാന്ധിയുടെ പോസ്റ്റ് സമൂഹമാധ്യമത്തിൽ തരംഗമായി

POST


കർണാടകയിലെ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ആനയുടെ കൂടെ നിന്ന് എടുത്ത ചിത്രങ്ങൾ പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. ആന തുമ്പികൈ കൊണ്ട് പ്രിയങ്കയെ അനുഗ്രഹിക്കുന്ന രീതിയിലാണു ചിത്രങ്ങൾ.

പോസ്റ്റ് അതിവേഗമാണ് സമൂഹമാധ്യമത്തിൽ വൈറലായത്. കർണാടകയിലെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തെയും നിരവധി പേരാണ് കമന്‍റിലൂടെ പ്രശംസിക്കുന്നത്. കർണാടക തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പുതിയ സുഹൃത്തുക്കളെ സമ്പാദിച്ചുവെന്ന അടിക്കുറിപ്പ് സഹിതമാണ് പ്രിയങ്കയുടെ പോസ്റ്റ്.

കർണാടകയിലെ 224 അംഗ നിയമസഭയിൽ കോൺഗ്രസ് 135 സീറ്റ് നേടിയാണ് വിജയം കരസ്ഥമാക്കിയത്. ബിജെപി 66 സീറ്റിലും ജെഡിഎസ് 19 സീറ്റിലേക്കും ഒതുങ്ങി. ജനകീയ വിഷയം മുൻനിർത്തി നടത്തിയ പ്രചാരണമാണു കോൺഗ്രസിനെ വിജയപ്പിച്ചതെന്നു പാർട്ടി പ്രവർത്തകരോടു പ്രിയങ്ക പറഞ്ഞിരുന്നു. 13 പൊതുയോഗങ്ങളിലും 12 റോഡ് ഷോകളിലുമാണ് പ്രിയങ്ക കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പങ്കെടുത്തത്.