വയനാട്ടിൽ പ്രിയങ്കയുടെ പ്രചരണം കളറാകും ; സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും എത്തും
വയനാട്ടിലെ പ്രിയങ്കയുടെ പ്രചരണം കളറാക്കാൻ കോൺഗ്രസ്. പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും വയനാട്ടിലേക്ക് എത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിൽ പ്രചരണം നടത്തും. സോണിയയും രാഹുലും പ്രിയങ്കയും മറ്റന്നാൾ എത്തും.കൽപ്പറ്റയിൽ സ്ഥാനാർഥിയുടെ റോഡ് ഷോയിൽ പങ്കെടുക്കും. നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും ഒപ്പം പോകും.വർഷങ്ങൾക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തിൽ എത്തുന്നത്.