ഖമനേയി വധത്തിൽ പ്രതിഷേധം; കശ്മീരിൽ മൊബൈൽ ഇന്റർനെറ്റിന് നിയന്ത്രണം

  1. Home
  2. Trending

ഖമനേയി വധത്തിൽ പ്രതിഷേധം; കശ്മീരിൽ മൊബൈൽ ഇന്റർനെറ്റിന് നിയന്ത്രണം

kashmir


ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഇസ്രായേൽ-യുഎസ് സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കശ്മീർ താഴ്വരയിൽ വ്യാപക പ്രതിഷേധം. സംഘർഷ സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച മുതൽ കശ്മീരിലുടനീളം മൊബൈൽ ഇന്റർനെറ്റ് വേഗത അധികൃതർ കുറച്ചു. ക്രമസമാധാന നില നിലനിർത്തുന്നതിനായുള്ള മുൻകരുതൽ നടപടിയായാണ് ഈ നീക്കമെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.

ഏകദേശം 15 ലക്ഷത്തോളം ഷിയാ വിഭാഗക്കാർ താമസിക്കുന്ന കശ്മീരിലെ ലാൽ ചൗക്ക്, സായിദ കാടൽ, ബഡ്ഗാം, ബന്ദിപ്പോറ, അനന്ത്‌നാഗ്, പുൽവാമ എന്നിവിടങ്ങളിൽ വൻ ജനക്കൂട്ടമാണ് തെരുവിലിറങ്ങിയത്. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ ശക്തമായ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ ഉയർത്തി. ഇറാൻ പതാകകളും ഖമനേയിയുടെ ചിത്രങ്ങളുമേന്തിയായിരുന്നു പ്രതിഷേധ പ്രകടനങ്ങൾ.

സോഷ്യൽ മീഡിയ വഴി അനാവശ്യമായ പ്രചാരണങ്ങളും പ്രകോപനപരമായ സന്ദേശങ്ങളും പടരുന്നത് തടയാനാണ് ഇന്റർനെറ്റ് വേഗത നിയന്ത്രിച്ചിരിക്കുന്നത്. അനാവശ്യമായ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും സമാധാനം പാലിക്കണമെന്നും പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിൽ താഴ്വരയിലെ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.