പിഎസ്എസി ആള്‍മാറാട്ട കേസ്; പ്രതികള്‍ കീഴടങ്ങി; റിമാന്‍ഡില്‍

  1. Home
  2. Trending

പിഎസ്എസി ആള്‍മാറാട്ട കേസ്; പ്രതികള്‍ കീഴടങ്ങി; റിമാന്‍ഡില്‍

Police


 ആള്‍മാറാട്ടം നടത്തി പിഎസ്എസി പരീക്ഷ എഴുതാന്‍ എത്തുകയും പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഹാളില്‍ നിന്നും ഇറങ്ങി ഓടുകയും ചെയ്ത സംഭവത്തില്‍ പ്രതികളായ സഹോദരന്മാര്‍ കോടതിയില്‍ കീഴടങ്ങി. ശാന്തിവിള സ്വദേശികളായ അമല്‍ജിത്ത്, അഖില്‍ജിത്ത് എന്നിവരാണ് അഡി. സിജെഎം കോടതിയില്‍ കീഴടങ്ങിയത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

അമല്‍ജിത്തിന് വേണ്ടി അനിയന്‍ അഖില്‍ജിത്തായിരുന്നു പരീക്ഷയെഴുതാന്‍ ഹാളിലെത്തിയത്. യൂണിവേഴ്‌സിറ്റി ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്‌സ് പരീക്ഷക്കിടെയാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ബയോമെട്രിക് പരീക്ഷക്കായി ഉദ്യോഗസ്ഥര്‍ എത്തിയതോടെ അഖില്‍ജിത്ത് ഇറങ്ങി ഓടുകയായിരുന്നു. മതില്‍ചാടി പുറത്തേക്ക് പോയ അഖില്‍ജിത്തിനെ അമല്‍ജിത്ത് ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെടുത്തി. ശേഷം ഇരുവരും ഒളിവിലായിരുന്നു.