ഐപിഎൽ; വിജയം കൈവരിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്

  1. Home
  2. Trending

ഐപിഎൽ; വിജയം കൈവരിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്

sunrisers hyderabad


ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് ഉജ്വല വിജയം. പഞ്ചാബ് കിങ്‌സ് ഉയർത്തിയ 246 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഒൻപതു പന്ത് ബാക്കിനിൽക്കേ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് സൺറൈസേഴ്‌സ് മറികടന്നത്. സെഞ്ച്വറി നേടിയ അഭിഷേക് ശർമയാണ് (141) ഹൈദരാബാദിന്‍റെ വിജ‍യശിൽപി. സീസണിൽ തുടർച്ചയായ നാല് തോൽവികൾക്കു ശേഷമാണ് സൺറൈസേഴ്സ് ജയിക്കുന്നത്. സ്കോർ: പഞ്ചാബ് കിങ്സ് - 20 ഓവറിൽ ആറിന് 245, സൺറേസേഴ്സ് ഹൈദരാബാദ് - 18.3 ഓവറിൽ രണ്ടിന് 247.

ഐ.പി.എൽ ചരിത്രത്തിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്കോറാണിത്. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 262 റൺസ് ചേസ് ചെയ്ത് ജയിച്ച പഞ്ചാബാണ് ഇക്കാര്യത്തിൽ ഒന്നാമത്.