നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ച് പിവി അൻവർ എംഎൽഎ; എംഎൽഎ സ്ഥാനം രാജിവെച്ചേക്കും

  1. Home
  2. Trending

നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ച് പിവി അൻവർ എംഎൽഎ; എംഎൽഎ സ്ഥാനം രാജിവെച്ചേക്കും

pv-anvar


 

വിവാ​ദങ്ങൾക്കിടെ ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ച് പിവി അൻവർ എംഎൽഎ. എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അൻവർ നിലപാട് വ്യക്തമാക്കിയത്. പാർട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണയുണ്ടെന്ന് വാർത്താസമ്മേളനത്തിൽ ആവർത്തിച്ച അൻവർ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് അഴിച്ചുവിട്ടത്. പൂരം കലക്കിയ സംഭവത്തിലും കോടിയേരിയുടെ വിലാപയാത്ര ഒഴിവാക്കിയതിലും അൻവർ പ്രതികരിച്ചു.  

ബിജെപിക്ക് സീറ്റ് കൊടുത്ത് കേന്ദ്ര സർക്കാരുമായി അഡ്ജസ്റ്റ്മെൻറ് നടത്തേണ്ടത് ആരാണോ അവരാണ് പൂരം കലക്കിച്ചതെന്ന് അൻവർ പറഞ്ഞു. കോടിയേരിയുടെ വിലാപയാത്ര ഒഴിവാക്കിയതിൽ കണ്ണൂരിലെ സഖാക്കൾക്ക് ഇതിൽ വലിയ വേദനയുണ്ട്. മുഖ്യമന്ത്രിയും കുടുംബവും വിദേശയാത്രയ്ക്ക് പോയി. 

സിപിഎം പാർലമെൻ്ററി പാർട്ടി യോഗത്തിൽ ഇനി പങ്കെടുക്കില്ലെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച പിവി അന്‍വര്‍ പിണറായി വിജയനെ കണ്ടത് അച്ഛന്‍റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം എന്നെ ചതിച്ചെന്ന് വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. പിണറായി വിജയന്‍ എന്ന സൂര്യൻ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു. പാർട്ടിയിൽ അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.