സംസ്ഥാനത്ത് ക്രിമിനലുകളുടെയും അക്രമികളുടെയും അഴിഞ്ഞാട്ടം വ്യാപകം; അഴിമതിക്കും സ്വജന പക്ഷപാതത്തിനും എതിരെയുള്ള പോരാട്ടം ശക്തമാക്കും: അൻവർ

  1. Home
  2. Trending

സംസ്ഥാനത്ത് ക്രിമിനലുകളുടെയും അക്രമികളുടെയും അഴിഞ്ഞാട്ടം വ്യാപകം; അഴിമതിക്കും സ്വജന പക്ഷപാതത്തിനും എതിരെയുള്ള പോരാട്ടം ശക്തമാക്കും: അൻവർ

pv-anvar


സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് യു.ഡി.എഫ് പ്രവേശനത്തിന് കത്ത് നൽകിയതായി പി.വി.അൻവർ പറഞ്ഞു. യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണിത്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം തന്നെയായിരിക്കും.

റോഡ് ടോളിനെതിരെ സമരം നടത്തിയ ഇടതുപക്ഷമാണ് ഇപ്പോൾ കിഫ്ബി റോഡ് ടോൾ പിരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങൾ മന്ത്രിമാർ അറിയുന്നില്ല. മന്ത്രിസഭ മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് മാറി. ഒരു ഏകാധിപതിയിലേക്ക് കേരളത്തിലെ ഭരണം മാറി.

സംസ്ഥാനത്ത് ക്രിമിനലുകളുടെയും അക്രമികളുടെയും അഴിഞ്ഞാട്ടം വ്യാപകമാണ്. അഴിമതിക്കും സ്വജന പക്ഷപാതത്തിനും എതിരെയുള്ള പോരാട്ടം ശക്തമാക്കും. മയക്കുമരുന്ന് ഉപയോഗത്തിൽ നിന്നും സോഷ്യൽ മീഡികളിൽ നിന്നും യുവാക്കളെ മോചിപ്പിക്കണമെന്നും അൻവർ പറഞ്ഞു.