റാഫേൽ തട്ടിലിനും ജോസഫ് പാംപ്ലാനിക്കും രൂക്ഷ വിമർശനം

  1. Home
  2. Trending

റാഫേൽ തട്ടിലിനും ജോസഫ് പാംപ്ലാനിക്കും രൂക്ഷ വിമർശനം

rafael thattil        joseph pamplani    


സ്ഥലംമാറ്റിയിട്ടും എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ താമസിക്കുന്ന മുൻ അഡ്മിനിസ്‌ട്രേറ്റർ ഫാദർ വർഗീസ് മണവാളനെ ഒഴിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ രൂക്ഷ വിമർശനം. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിനും മെത്രാപ്പോലീത്തൻ വികാരി ജോസഫ് പാംപ്ലാനിക്കുമാണ് സഭാ ട്രൈബ്യൂണലിന്റെ രൂക്ഷ വിമർശനം.

ഫാദർ വർഗീസ് മണവാളനുമായി ബിഷപ്പ് ജോസഫ് പാംപ്ലാനി ചർച്ച നടത്തിയത് അംഗീകരിക്കാനാകില്ല. ഫാദർ മണവാളനെ ഒഴിപ്പിക്കണമെന്ന വിധി ജൂലൈ 16 നകം നടപ്പാക്കണമെന്നും ഇരുവരും ട്രൈബ്യൂണലിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. ഏകപക്ഷീയമായി തീരുമാനമെടുക്കാൻ ഇരുവർക്കും അധികാരം നൽകിയത് ആരെന്നും ട്രൈബ്യൂണൽ വിമർശിച്ചു.