രാഹുൽ ഗാന്ധി വയനാട്ടിൽ എത്തി; നാമനിർദേശപത്രിക സമർപ്പിക്കും

  1. Home
  2. Trending

രാഹുൽ ഗാന്ധി വയനാട്ടിൽ എത്തി; നാമനിർദേശപത്രിക സമർപ്പിക്കും

rahul


വയനാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധി ഇന്നു നാമനിർദേശ പത്രിക നൽകും. ഇതിനായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തി. എഐസിസി ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്.

പത്രികാസമർപ്പണത്തിനു മുന്നോടിയായി 11ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു യുഡിഎഫ് പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോ കൽപറ്റയിൽ നടക്കും. മൂപ്പൈനാട് തലക്കൽ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണു രാഹുൽ എത്തുക. എൽഡിഎഫ് സ്ഥാനാർഥി ആനി രാജയും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുന്നുണ്ട്.