'ഞാൻ അജയ്യനാണ്, എനിക്ക് കടുത്ത ആത്മവിശ്വാസമുണ്ട്; ഇന്ന് എന്നെ തടയാനാകില്ല’: കർണാടകയിലെ മുന്നേറ്റത്തിനിടെ കോൺഗ്രസ് ട്വീറ്റ്

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിനു പിന്നാലെ, രാഹുൽ ഗാന്ധി അജയ്യനാണെന്ന പ്രഖ്യാപനവുമായി കോൺഗ്രസ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ്, രാഹുൽ ഗാന്ധിയെ പുകഴ്ത്തി കോൺഗ്രസിന്റെ ട്വീറ്റ്. ‘ഞാൻ അജയ്യനാണ്. എനിക്ക് കടുത്ത ആത്മവിശ്വാസമുണ്ട്. അതെ, ഇന്ന് എന്നെ തടയാനാകില്ല’ – ഇതായിരുന്നു ട്വീറ്റ്.
I'm invincible
— Congress (@INCIndia) May 13, 2023
I'm so confident
Yeah, I'm unstoppable today 🔥 pic.twitter.com/WCfUqpNoIl
I'm invincible
— Congress (@INCIndia) May 13, 2023
I'm so confident
Yeah, I'm unstoppable today 🔥 pic.twitter.com/WCfUqpNoIl
എക്സിറ്റ് പോളുകളിലെ സൂചനകൾ ശരിവച്ച്, കർണാടകയിൽ മികച്ച പ്രകടനമാണ് കോൺഗ്രസ് കാഴ്ച വയ്ക്കുന്നത്. കോൺഗ്രസ് കേവല ഭൂരിപക്ഷം നേടാനുള്ള സാധ്യതകളാണ് ഫലസൂചനകൾ നൽകുന്നത്. 224 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.
രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര കടന്നു പോയ സംസ്ഥാനങ്ങളിൽ, അതിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് കർണാടകയിലേത്. യാത്രയുടെ ഭാഗമായി 21 ദിവസമാണ് രാഹുൽ ഗാന്ധി കർണാടകയിലൂടെ നടന്നത്. അതുകൊണ്ടുതന്നെ, കർണാടകയിലെ മുന്നേറ്റം രാഹുലിന്റെ കൂടി വിജയമായാണ് പാർട്ടി അവതരിപ്പിക്കുന്നത്.