രാഹുൽഗാന്ധി 12ന് വയനാട്ടിൽ എത്തും; ഒരുക്കുന്നത് ഉജ്വല സ്വീകരണം

  1. Home
  2. Trending

രാഹുൽഗാന്ധി 12ന് വയനാട്ടിൽ എത്തും; ഒരുക്കുന്നത് ഉജ്വല സ്വീകരണം

rahul gandhi


കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 12-ന് വയനാട്ടിലെത്തും. ഒപ്പം ദേശീയ നേതാക്കളും മണ്ഡല സന്ദർശനത്തിനായി എത്തും. രാഹുലിന് ഉജ്ജ്വലമായ വരവേൽപ്പ് നൽകാനുള്ള ഒരുക്കങ്ങളിലാണ് ജില്ലാ നേതൃത്വം. എന്നാൽ റായ്ബറേലി, വയനാട് എന്നീ രണ്ട് മണ്ഡലങ്ങളിലും മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വിജയിച്ചതിന് പിന്നാലെ വയനാട് വിട്ട് നൽകാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം.

മണ്ഡലം മൂന്ന് ദിവസത്തിനകം ഒഴിഞ്ഞേക്കുമെന്നാണ് സൂചന. അതിന് മുമ്പായാണ് വോട്ടർമാർക്ക് നന്ദി പറയാനായി രാഹുൽ മണ്ഡലത്തിലെത്തുന്നത്. ന്യൂഡൽഹിയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനിടെ മുതിർന്ന നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. വയനാട് വിടുന്നതിൽ രാഹുലിന് വിഷമമുണ്ടെങ്കിലും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനം ശക്തമാക്കാനാണ് റായ്ബറേലിയിൽ തുടരുന്നതെന്ന് മുതിർന്ന നേതാക്കൾ അറിയിച്ചു. നിലവിൽ കേരളത്തിൽ പാർട്ടി ശക്തമാണെന്നും മികച്ച നേതാക്കളുടെ സാന്നിധ്യം വേണ്ടുവോളമുണ്ടെന്നും പ്രവർത്തന സമിതി വിലയിരുത്തി.