രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; കോഴിക്കോട് കടപ്പുറത്ത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

  1. Home
  2. Trending

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; കോഴിക്കോട് കടപ്പുറത്ത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

rahul gandhi


യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കോഴിക്കോട് കടപ്പുറത്ത് വൈകിട്ട് നടക്കുന്ന വിപുലമായ പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. നിർണ്ണായകമായ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനവ്യാപകമായി രാഹുൽ ഗാന്ധി നടത്തുന്ന പര്യടനത്തിന്റെ തുടക്കമാണിത്. വരും ദിവസങ്ങളിൽ വിവിധ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിലും പ്രവർത്തക സംഗമങ്ങളിലും അദ്ദേഹം സംബന്ധിക്കും.

ഇന്ന് വൈകിട്ട് നടക്കുന്ന പരിപാടിയിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അടങ്ങിയ 'ഗ്യാരണ്ടി കാർഡ്' രാഹുൽ ഗാന്ധി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർക്ക് പുറമെ മുസ്‍ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കളും സമ്മേളനത്തിൽ അണിനിരക്കും. രാഹുൽ ഗാന്ധിയുടെ സന്ദർശനം യുഡിഎഫ് പ്രവർത്തകർക്ക് വലിയ ആവേശമാണ് പകരുന്നത്.