ഏത് മണ്ഡലം നിലനിർത്തുമെന്ന് രാഹുൽഗാന്ധി തീരുമാനിക്കും; അന്തിമ തീരുമാനം ആയിട്ടില്ല: കെസി വേണുഗോപാൽ

  1. Home
  2. Trending

ഏത് മണ്ഡലം നിലനിർത്തുമെന്ന് രാഹുൽഗാന്ധി തീരുമാനിക്കും; അന്തിമ തീരുമാനം ആയിട്ടില്ല: കെസി വേണുഗോപാൽ

kc


രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് കെ സി വേണുഗോപാൽ. ഇക്കാര്യത്തിൽ തീരുമാനം രാഹുൽ ഗാന്ധിക്ക് പാർട്ടി വിട്ടു. വയനാടിനോട് രാഹുൽ ഗാന്ധിക്കുള്ളത് വൈകാരികമായ അടുപ്പമാണ്. റായ്ബറേലി ഗാന്ധി കുടുംബത്തിനും പാർട്ടിക്കും പ്രധാനമുള്ള മണ്ഡലമാണ്. ഇതുവരെ ഒരു സൂചനയും രാഹുൽ ​ഗാന്ധി പാർട്ടിക്ക് നൽകിയിട്ടില്ല. രാഹുൽ ഗാന്ധിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കണമെന്നും വേണുഗോപാൽ പറഞ്ഞു.

രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയും എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇവിടെ മത്സരിക്കാൻ തൃശ്ശൂരിൽ പരാജയപ്പെട്ട കെ മുരളീധരനെ പാർട്ടി പരിഗണിക്കുന്നു വെന്ന വാർത്തകൾ പുറത്തുവന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് കെ സി വേണുഗോപാൽ നൽകുന്ന വിശദീകരണം.