ലഹരിക്കെതിരെ ക്യാംപെയിന് പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്; കലാപരിപാടികളും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ

  1. Home
  2. Trending

ലഹരിക്കെതിരെ ക്യാംപെയിന് പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്; കലാപരിപാടികളും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ

rahul mankoottil


ലഹരിക്കെതിരെ ക്യാംപെയിന് പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്. കിക്ക് ഓഫ് എന്ന പേരില്‍ ലഹരിക്കെതിരെ ഫുട്ബോള്‍ ടൂർണമെന്‍റ് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എ പറഞ്ഞു.

ക്യാംപെയിന്‍റെ ഭാ​ഗമായി നിരവധി കലാപരിപാടികളും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. കേരളത്തിലെ 140 നിയോജക മണ്ഡല തലത്തിലും പ്രാദേശികമായി പഞ്ചായത്ത് തലത്തില്‍ മത്സരങ്ങള്‍ നടത്തും. നിയോജക മണ്ഡല തലത്തില്‍ വിജയികളാകുന്നവരെ ജില്ല അടിസ്ഥാനത്തിലും മത്സരം നടത്തും.

ലക്ഷക്കണത്തിന് കളിക്കാര്‍ക്ക് ഈ ക്യാംപെയിന്‍റെ ഭാ​ഗമായി പങ്കെടുക്കാന്‍ കഴിയും കാണികള്‍ ഉണ്ടാവും. ലഹരി വിരുദ്ധ ക്യാംപെയിനായിട്ടായിരിക്കും ടൂർണമെന്‍റ് നടത്തുക. ജീവിത്തിലേക്ക് കിക്ക് ഓഫ് ചെയ്യുകയും ലഹരിയെ കിക്ക് ഔട്ട് ചെയ്യുകയും ചെയ്യുക എന്നതാണ് ക്യാംപെയിന്‍റെ ഉദ്ദേശം. ചെറുപ്പക്കാരുടെ ചിന്തകളെ വഴി തിരിച്ച് വിടുക എന്നതാണ് ക്യാംപെയിന്‍റെ ലക്ഷ്യമെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.