ജാമ്യവ്യവസ്ഥയിൽ വോട്ടെടുപ്പ് തീരുന്നത് വരെ രാഹുൽ മാങ്കൂട്ടത്തിന് ഇളവ്: വാദം തള്ളി കോടതി

  1. Home
  2. Trending

ജാമ്യവ്യവസ്ഥയിൽ വോട്ടെടുപ്പ് തീരുന്നത് വരെ രാഹുൽ മാങ്കൂട്ടത്തിന് ഇളവ്: വാദം തള്ളി കോടതി

rahul


സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ്.  തിരുവനന്തപുരം സിജെഎം കോടതിയാണ് വോട്ടെടുപ്പ് തീരുന്നത് വരെ തിങ്കളാഴ്ചകളിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടേണ്ടെന്ന് വ്യക്തമാക്കിയത്.

ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നതിനെതിരെ പൊലീസിൻ്റെ വാദം തള്ളിയാണ് കോടതിയുടെ നടപടി. പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായതിനാലാണ് രാഹുലിന് ഇളവ് നൽകിയത്.

ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും രാഹുലിനെതിരെ വേറെയും കേസുണ്ടെന്നും കാണിച്ചാണ് മ്യൂസിയം പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.