ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മുൻകൂർ ജാമ്യത്തിൽ ഇടപെടാതെ സുപ്രീം കോടതി

  1. Home
  2. Trending

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മുൻകൂർ ജാമ്യത്തിൽ ഇടപെടാതെ സുപ്രീം കോടതി

rahul


ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് സുപ്രീം കോടതിയിൽ നിന്നും ആശ്വാസം. രാഹുലിന് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് എം.എം. സുന്ദരേഷും ജസ്റ്റിസ് എൻ.കെ. സിങ്ങുമടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി വിധിയിൽ ഇടപെടാൻ തങ്ങൾ താൽപ്പര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന പരാതിക്കാരിയുടെ ആവശ്യം തള്ളി.

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിലേക്ക് കോടതി കടന്നില്ല. അതേസമയം, ഹൈക്കോടതി വിധിയിലെ പരാതിക്കാരിക്കെതിരായ ചില പരാമർശങ്ങൾ സുപ്രീം കോടതി നീക്കം ചെയ്തു. വിധിയിലെ ചില ഭാഗങ്ങൾ തനിക്ക് ദോഷകരമാണെന്നും അത് നീക്കണമെന്നുമുള്ള പരാതിക്കാരിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

പരാതിക്കാരിക്കുവേണ്ടി സീനിയർ അഭിഭാഷകരായ പി.വി. ദിനേശൻ, കെ.ആർ. സുഭാഷ് ചന്ദ്രൻ എന്നിവർ ഹാജരായി. ഹൈക്കോടതി വിധിയിലെ പ്രത്യേക പരാമർശങ്ങൾ നീക്കിയെങ്കിലും ജാമ്യം നിലനിൽക്കുമെന്നത് രാഹുൽ മാങ്കൂട്ടത്തിലിന് വലിയ ആശ്വാസമാണ് നൽകുന്നത്. ഈ കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ സുപ്രീം കോടതിയുടെ ഈ നിലപാട് നിർണ്ണായകമാണ്.