ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  1. Home
  2. Trending

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

heavy rain


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മഴയുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും അധികൃതർ മുന്നോട്ടുവയ്ക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നീ എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇതുവരെ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

മഴയുടെ പശ്ചാത്തലത്തിൽ മേയ് 15ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്. മേയ് 16ന് പത്തനംതിട്ട എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മേയ് 17ന് തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.