മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ അതിശക്ത മഴ! 3 നാൾ തുടരും

  1. Home
  2. Trending

മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ അതിശക്ത മഴ! 3 നാൾ തുടരും

Rain


സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. സംസ്ഥാനത്താകെ കനത്തമഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പുതിയ പ്രവചനം. ഇതനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 3 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും ബാക്കി 11 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് തുടരുന്നത്. പുതിയ അറിയിപ്പിൽ കോട്ടയത്തും, കാസർകോടും കൂടിയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നേരത്തെ തന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,  ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,  കണ്ണൂർ ജില്ലകളിൽ യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിരുന്നത്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

2023 നവംബർ 03 മുതൽ 07 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.