മോദിയാണ് ഇഷ്ടനടനെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി; നടനാണെന്ന് സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ്

  1. Home
  2. Trending

മോദിയാണ് ഇഷ്ടനടനെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി; നടനാണെന്ന് സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ്

Bjp


പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ പ്രിയപ്പെട്ട നടനെന്ന് ബിജെപി നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ ഭജന്‍ ലാല്‍ ശര്‍മ.

ഞായറാഴ്ച ജയ്പൂരില്‍ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ഭജന്‍ ലാല്‍ ശര്‍മ ഇങ്ങനെ പറഞ്ഞത്. ഈ നിലപാടിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തി. തങ്ങള്‍ കാലങ്ങളായി പറയുന്ന കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിങ് ദോത്താസ്ര പറഞ്ഞു.

''മോദി ഒരു നേതാവല്ല, മറിച്ച്‌ ഒരു നടനാണെന്ന് ഞങ്ങള്‍ വളരെക്കാലമായി പറഞ്ഞുവരുന്നു. വൈകിയാണെങ്കിലും, ബിജെപി മുഖ്യമന്ത്രി മോദി ഒരു ജനകീയ നേതാവല്ല, ഒരു നടനാണെന്ന് പറഞ്ഞിരിക്കുന്നു. ക്യാമറ ആര്‍ട്ടിസ്ട്രി, ടെലിപ്രോംപ്റ്ററുകള്‍, വസ്ത്രങ്ങള്‍, വാചാലമായ പ്രസംഗങ്ങള്‍ എന്നിവയില്‍ അദ്ദേഹത്തിന് വൈദഗ്ദ്ധ്യമുണ്ട്.''-ഗോവിന്ദ് സിങ് ദോത്താസ്ര പറഞ്ഞു. എന്നാല്‍, മുഖ്യമന്ത്രി അങ്ങനെ പറഞ്ഞില്ലെന്നും കോണ്‍ഗ്രസ് വ്യാജപ്രചാരണം നടത്തുകയാണെന്നും ബിജെപി ആരോപിച്ചു.