മോദി വീണ്ടും വരുമെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്; ഇതാണ് ഏറ്റവും വലിയ സന്ദേശം: രാജീവ് ചന്ദ്രശേഖര്‍

  1. Home
  2. Trending

മോദി വീണ്ടും വരുമെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്; ഇതാണ് ഏറ്റവും വലിയ സന്ദേശം: രാജീവ് ചന്ദ്രശേഖര്‍

RAJEEV


രാജ്യത്തെ ജനങ്ങള്‍ വോട്ട് ചെയ്തത് വികസനത്തിലാണെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. മോദി വീണ്ടും വരുമെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. ഇതാണ് ഏറ്റവും വലിയ സന്ദേശമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. 

തെക്കേന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസനത്തിനാണ് ജനം വോട്ട് ചെയ്തത്. അല്ലാതെ നുണയുടെ രാഷ്ട്രീയത്തിന് അല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. മൂന്നാം മോദി സർക്കാർ വരുമെന്നാണ് എക്സിറ്റ് പോളിൽ കാണുന്നത്. ഇതാണ് ഏറ്റവും വലിയ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.