രാജ്യസഭാ സീറ്റ്; വിട്ടുവീഴ്ച ചെയ്ത് സിപിഐഎം, കേരള കോൺ​ഗ്രസ് എമ്മിനും സിപിഐക്കും സീറ്റ് നൽകി

  1. Home
  2. Trending

രാജ്യസഭാ സീറ്റ്; വിട്ടുവീഴ്ച ചെയ്ത് സിപിഐഎം, കേരള കോൺ​ഗ്രസ് എമ്മിനും സിപിഐക്കും സീറ്റ് നൽകി

CPIM



രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച ചെയ്ത് സിപിഐഎം. കേരള കോൺ​ഗ്രസ് എമ്മിനും സിപിഐക്കും സീറ്റ് നൽകി. ഒഴിവു വന്ന രണ്ട് സീറ്റിൽ ഒരെണ്ണം സിപിഐഎം ഏറ്റെടുത്തിരുന്നു. രണ്ടാമത്തെ സീറ്റിൽ അവകാശം ഉന്നയിച്ച് എൽഡിഎഫിലെ നാല് പാർട്ടികൾ രം​ഗത്തെത്തിയിരുന്നു. ഇതിൽ‌ ഏറ്റവും കൂടുതൽ‌ കടുംപിടുത്തം പിടിച്ചത് കേരള കോൺ​ഗ്രസ് എമ്മും സിപിഐയും ആയിരുന്നു. ഈ തർക്കത്തിലാണ് സിപിഎം വിട്ടുവീഴ്ചക്ക് തയാറാകേണ്ടി വന്നത്.

കേരള കോൺ​ഗ്രസ് എമ്മും സിപിഐയും ആയും സിപിഎം ഉഭയകക്ഷി ചർച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. കേരളകോൺഗ്രസിനായി വിട്ടുവീഴ്ച ചെയ്യാമോയെന്ന സി.പി.എമ്മിൻറെ അഭ്യർഥന സി.പി.ഐ നിഷ്കരുണം തള്ളുകയും ചെയ്തതു. വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം വിട്ടുവീഴ്ചക്ക് തയാറായത്