ഗൾഫിൽ മാസപ്പിറവി കണ്ടു; ഗൾഫ് രാജ്യങ്ങളിൽ വ്രത ശുദ്ധിക്ക് തുടക്കം: കേരളത്തിൽ നാളെ റമദാൻ വ്രതം ആരംഭിക്കുക

  1. Home
  2. Trending

ഗൾഫിൽ മാസപ്പിറവി കണ്ടു; ഗൾഫ് രാജ്യങ്ങളിൽ വ്രത ശുദ്ധിക്ക് തുടക്കം: കേരളത്തിൽ നാളെ റമദാൻ വ്രതം ആരംഭിക്കുക

Ramdan


സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റമദാൻ വ്രത ശുദ്ധിയുടെ നാളുകൾ. യു എ ഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റദമാൻ ആരംഭിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റമദാൻ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായി. ഇതോടെ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. യു എ ഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഒമാനും റമദാൻ വ്രതം ശനിയാഴ്ച ആരംഭിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം കേരളത്തിൽ നാളെ ( ഞായറാഴ്ച ) ആയിരിക്കും റമദാൻ വ്രതം ആരംഭിക്കുക. മാസപ്പിറവി കണ്ടില്ലെന്നും റമസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്നും കേരളത്തിലെ മുജാഹിദ് വിഭാഗം നേരത്തെ തന്നെ അറിയിച്ചിരുന്നു. റമസാൻ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത സാഹചര്യത്തിൽ റമസാൻ ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി (കെ എൻ എം )ചെയർമാൻ പി പി ഉണ്ണീൻകുട്ടി മൗലവിയാണ് അറിയിച്ചത്.