സിപിഎമ്മിനോട് സഹതാപം മാത്രം; രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും: രമേശ് ചെന്നിത്തല

  1. Home
  2. Trending

സിപിഎമ്മിനോട് സഹതാപം മാത്രം; രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും: രമേശ് ചെന്നിത്തല

chennithala


പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിനോട് സഹതാപമാണ്. സിപിഎം വർഗീയ കോമരങ്ങളെ പോലെ പ്രവർത്തിക്കുകയാണ്. വർഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പിൽ ജയിക്കാം എന്നത് കരുതേണ്ടെന്നും ജനങ്ങൾ പരാജയപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു. 

രണ്ട് പത്രങ്ങളിൽ പരസ്യം കൊടുത്തുകൊണ്ട് വർഗീയ പ്രീണനമാണ് നടത്തിയത്. സിപിഎം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. സിപിഎം ബിജെപിയെ സഹായിക്കുകയാണ്. സിപിഎം ബിജെപി അന്തർധാര കേരളത്തിൽ പ്രകടമാണ്. ഇവരുടെ വർഗീയ കളി ജനങ്ങൾ തിരിച്ചറിയും. ഇതുകൊണ്ട് വോട്ടർമാരെ സ്വാധീനിക്കാൻ കഴിയില്ല. പാലക്കാട് തങ്ങളെ പോലെയുള്ള ഒരു വ്യക്തിയെ ഈകഴ്ത്തി കാണിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയതയായിരുന്നു. ഇപ്പോൾ ഭൂരിപക്ഷ വർഗീയതയാണ് കാണിക്കുന്നതെന്നും ചെന്നിത്തല പറ‌ഞ്ഞു. മുസ്ലിം ലീഗിനെതിരായ മുഹമ്മദ് റിയാസിന്റെ വിമർശനത്തിനോടും ചെന്നിത്തല പ്രതികരിച്ചു. റിയാസ് പാണക്കാട് തങ്ങൾമാരെ പഠിപ്പിക്കേണ്ട. കേരളത്തിൽ മതസൗഹാർദ്ദം സൂക്ഷിക്കാൻ പ്രയത്നിക്കുന്ന നേതൃത്വം ആണ് പാണക്കാട് കുടുംബം. ഇവരെ ഇകഴ്ത്തി കാണിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.