പൂജ്യങ്ങളൊക്കെ ചേരുന്നത് ആരോഗ്യമന്ത്രിക്കാണെന്ന് രമേശ് ചെന്നിത്തല

ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്ത്. പൂജ്യങ്ങൾ ഒക്കെ ചേരുന്നത് ആരോഗ്യമന്ത്രിക്കാണെന്നും കണക്കുകളിൽ എല്ലാം വൈരുധ്യമാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. സിസ്റ്റം ശരിയല്ലെന്ന് മന്ത്രി തന്നെയാണ് പറയുന്നത്. അതിന്റെ ഉത്തരവാദിത്തം ആർക്കാണെന്നും ചെന്നിത്തല ചോദിച്ചു. ആരോഗ്യമേഖലയിലെ എൽഡിഎഫ്- യുഡിഎഫ് കാലത്തെ കണക്കുകൾ താരതമ്യം ചെയ്തുള്ള മന്ത്രിയുടെ എഫ്.ബി പോസ്റ്റിനാണ് രമേശ് ചെന്നിത്തല മറുപടി നൽകിയത്.
'പൂജ്യങ്ങൾ മുഴുവൻ ചേർത്ത് വീണാ ജോർജിന് അംഗികാരം നൽകണം. സ്വന്തം വകുപ്പിനെ നിയന്ത്രിക്കാൻ കഴിയാത്ത ആരോഗ്യ മന്ത്രിയാണ് പൂജ്യം. കഴിഞ്ഞ ഒമ്പത് വർഷമായി സിസ്റ്റം പരാജയമാണെങ്കിൽ അധികാരത്തിൽ ഇരുന്നുകൊണ്ട് ഇവർ എന്താണ് ചെയ്‌യുന്നത്,' അദ്ദേഹം പറഞ്ഞു.