വിവരദോഷി പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രമേശ് ചെന്നിത്തല; 'നല്ല വിവരമുള്ളയാൾ'

  1. Home
  2. Trending

വിവരദോഷി പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രമേശ് ചെന്നിത്തല; 'നല്ല വിവരമുള്ളയാൾ'

chennithalaഗീവർ​ഗീസ് മാർ കൂറിലോസിനെതിരായ വിവരദോഷി പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വലിയ വിവരമുള്ളയാളെന്നും കാരണഭൂതനെ ആരും ചോദ്യം ചെയ്യാൻ പാടില്ലെന്നും പരിഹസിച്ച ചെന്നിത്തല, ബിഷപ്പ് എന്നയാൾക്ക് സമൂഹത്തിൽ മാന്യതയുണ്ടെന്നും അഭിപ്രായപ്പെട്ടു. സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ​​

ഗീവർ​ഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രം​ഗത്തെത്തിയിരുന്നു. സർക്കാരിനെ വിമർശിക്കുന്നവർ വിവരദോഷികൾ എന്നത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പിണറായി പുതിയ വാക്കുകൾ മലയാളത്തിന് സംഭാവന ചെയ്യുന്നുവെന്നും പരിഹസിച്ചു.