ഗവര്‍ണര്‍ ആര്‍എസ്എസിന്റെ മെഗാഫോണെന്ന് രമേശ് ചെന്നിത്തല; ബിജെപിക്ക് ഇതുപോലെ പാദസേവ ചെയ്യുന്ന ഒരാള്‍ ഗവര്‍ണറായിട്ടില്ലെന്ന് തോമസ് ഐസക്

  1. Home
  2. Trending

ഗവര്‍ണര്‍ ആര്‍എസ്എസിന്റെ മെഗാഫോണെന്ന് രമേശ് ചെന്നിത്തല; ബിജെപിക്ക് ഇതുപോലെ പാദസേവ ചെയ്യുന്ന ഒരാള്‍ ഗവര്‍ണറായിട്ടില്ലെന്ന് തോമസ് ഐസക്

ramesh chennithalaഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസിന്റെ മെഗാഫോണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അങ്ങനെ ഒരാളുമായാണ് സര്‍ക്കാര്‍ രണ്ടുവര്‍ഷം ഒത്തുകളിച്ചത്. സര്‍ക്കാരിനെ അംഗീകരിക്കുമ്പോള്‍ ഗവര്‍ണര്‍ മഹാന്‍ അല്ലെങ്കില്‍ മോശം എന്ന നിലപാട് ശരിയല്ല. ഗവര്‍ണര്‍ക്ക് രാഷ്ട്രീയ അജണ്ടയുണ്ട്. സിഎഎ സമയത്ത് അത് വ്യക്തമായിരുന്നു. ഗവര്‍ണറെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പ്രമേയം കൊണ്ടുവന്നാല്‍ പ്രതിപക്ഷം പിന്തുണയ്ക്കും എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതിനിടെ ഗവര്‍ണറുടെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ഡോ.ടി എം തോമസ് ഐസക് പറഞ്ഞു. ബില്ലുകള്‍ പോക്കറ്റിലിട്ട് നടക്കാനാണോ ഗവര്‍ണറുടെ ധാരണ. ബിജെപിക്ക് ഇതുപോലെ പാദസേവ ചെയ്യുന്ന ഒരാള്‍ ഗവര്‍ണറായിട്ടില്ല. ഗവര്‍ണര്‍ ആര്‍എസ്എസിന് വിടുപണി ചെയ്യുകയാണ്. ജനം ഒപ്പമുണ്ടെങ്കില്‍ പേടിക്കാനില്ലെന്നും തോമസ് ഐസക് പറഞ്ഞു.