രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം': അശോക ഹാൾ 'അശോക മണ്ഡപം'

  1. Home
  2. Trending

രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം': അശോക ഹാൾ 'അശോക മണ്ഡപം'

രാഷ്ട്ര pathi


രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന്റേയും അശോക ഹാളിന്റേയും പേര് മാറ്റി. ദർബാർ ഹാളിന്റെ പേര് 'ഗണതന്ത്ര മണ്ഡപ'മെന്നും അശോക ഹാൾ, 'അശോക മണ്ഡപ'മെന്നുമാണ് പുനർനാമകരണം ചെയ്തത്. ഇത് അറിയിച്ച് രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പ് ഇറക്കി.
രാഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യൻ സംസ്കാരവും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന തരത്തിൽ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു. ദേശീയ അവാർഡുകളുടെ വിതരണമടക്കം പ്രധാന ചടങ്ങുകളുടേയും ആഘോഷങ്ങളുടേയും വേദിയാണ് ദർബാർ ഹാൾ.
ഇന്ത്യ റിപ്പബ്ലിക്കായതോടെ ദർബാർ എന്ന വാക്കിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നാണ് വാർത്താക്കുറിപ്പിലുള്ളത്. ഗണതന്ത്രത്തിന്റെ ആശയം ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽവേരുപിടിച്ചതാണ്. അശോക ഹാളിനെ അശോക മണ്ഡപമെന്ന് പുനർനാമകരണംചെയ്യുന്നതോടെ ഭാഷാപരമായ ഏകരൂപം കൈവരിക്കുന്നു. അശോക എന്ന വാക്കുമായി ബന്ധപ്പെട്ട മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതോടൊപ്പം ഭാഷയിലെ ആംഗലേയവത്കരണം ഇല്ലാതാക്കുന്നുവെന്നും പറയുന്നു.