ഹഥ്റാസിലെ മതപരമായ ചടങ്ങിൽ തിക്കിതിരക്ക്, നിരവധി പേര്‍ക്ക് ദാരുണാന്ത്യം; 27 മൃതദേഹങ്ങള്‍ കണ്ടെടുത്തു

  1. Home
  2. Trending

ഹഥ്റാസിലെ മതപരമായ ചടങ്ങിൽ തിക്കിതിരക്ക്, നിരവധി പേര്‍ക്ക് ദാരുണാന്ത്യം; 27 മൃതദേഹങ്ങള്‍ കണ്ടെടുത്തു

death


ഉത്തര്‍പ്രദേശിലെ ഹഥ്റാസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പ്പെട്ട് നിരവധി പേര്‍ക്ക് ദാരുണാന്ത്യം. അമ്പതോളം പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 27 മൃതദേഹങ്ങള്‍ ഇതുവരെ പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഹഥ്റാസ് ജില്ലയിലെ മുഗള്‍ഗര്‍ഹി ഗ്രാമത്തില്‍ മതപരമായ ഒരു പരിപാടി നടക്കുമ്പോയാണ് തിക്കും തിരക്കുമുണ്ടായി ദുരന്തമുണ്ടാകുന്നത്. 23 സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 27 മൃതദേഹങ്ങളാണ് ആശുപത്രിയില്‍ ഇതുവരെ എത്തിച്ചത്. പരിക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. കൂടുതല്‍ പേർക്കുള്ള തിരച്ചിൽ നടന്നുവരികയാണ്. കണ്ടെടുത്ത 27 മൃതദേഹങ്ങളുടെ തിരിച്ചറിയല്‍ നടപടികള്‍ പുരോഗമിക്കുകയാണ്', എത്താ എസ്എസ്പി രാജേഷ് കുമാര്‍ സിങ് പറഞ്ഞു.