സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം ഏർപ്പെടുത്തി; ദീപാവലിക്ക് രാത്രി എട്ട്‌ മുതൽ 10 വരെ മാത്രം

  1. Home
  2. Trending

സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം ഏർപ്പെടുത്തി; ദീപാവലിക്ക് രാത്രി എട്ട്‌ മുതൽ 10 വരെ മാത്രം

padakkam


സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര വകുപ്പ്. ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ രണ്ട് മണിക്കൂർ മാത്രം സമയം അനുവദിച്ചു. രാത്രി എട്ട് മണി മുതൽ 10 മണി വരെ പടക്കം പൊട്ടിക്കാം. ക്രിസ്മസിനും പുതുവർഷത്തിനും രാത്രി 11.55 മുതൽ 12.30 വരെ മാത്രമേ പടക്കം പൊട്ടിക്കാവൂ.

ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവ് പ്രകാരമാണ് ആഭ്യന്തര വകുപ്പ് സമയക്രമം പുറത്തുവിട്ടത്. സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്‍റെ ഉത്തരവാദിത്തം ജില്ല കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കുമാണ്. മുൻ വർഷത്തെ സമയക്രമം തന്നെയാണ് ഇത്തവണയും പ്രാബല്യത്തിൽ കൊണ്ടുവന്നത്. 

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് വേണ്ടെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വെടിക്കെട്ട് ശബ്ദ, പരിസ്ഥി മലിനീകരണങ്ങൾക്ക് കാരണമാകുന്നുവെന്നും ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉത്തരവ് ലഭിച്ച് രണ്ട് ദിവസത്തികം നടപടി പ്രാബല്യത്തിൽ വരുത്തണമെന്നും നവംബർ മൂന്നിന് ജസ്റ്റിസ് അമിത് റാവൽ നിർദേശം നൽകി. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

പരിസ്ഥിതി സൗഹൃദ പടക്കങ്ങൾ മാത്രമേ വിൽക്കാവൂവെന്ന് കടക്കാർക്കും ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.