കാട്ടില്‍ കുന്തിരിക്കം ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കാണാനില്ല

  1. Home
  2. Trending

കാട്ടില്‍ കുന്തിരിക്കം ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കാണാനില്ല

missing


 പത്തനംതിട്ട സീതത്തോട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. ആങ്ങമൂഴി പാലത്തടിയാര്‍ താമസിക്കുന്ന രാമചന്ദ്രനെയാണ് കാണാതായത്. കുന്തിരിക്കം ശേഖരിക്കാനായി ഉറാനി വനത്തിലേക്കാണ് ഇയാള്‍ പോയത്.

നാലു ദിവസം മുമ്പാണ് രാമചന്ദ്രന്‍ കാട്ടിലേക്ക് പോയത്. നാലു ദിവസം കഴിഞ്ഞിട്ടും രാമചന്ദ്രന്‍ വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെയാണ് ബന്ധുക്കള്‍ മൂഴിയാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂഴിയാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉറാനി വനത്തിലേക്ക് പേകുന്നതിന് അടുത്ത് ഒരു ജലസംഭരണിയുണ്ട്. ഈ ജലസംഭരണിക്ക് സമീപം രാമചന്ദ്രന്‍ പോയി എന്നു കരുതുന്ന ചങ്ങാടം കണ്ടെത്തിയിട്ടുണ്ട്. രാമചന്ദ്രന്റേതെന്ന് സംശയിക്കുന്ന ചെരുപ്പും കണ്ടെടുത്തു. ഈ പ്രദേശം കേന്ദ്രീകരിച്ച് പൊലീസ് വിശദമായ തിരച്ചില്‍ നടത്തിവരികയാണ്.