ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസ്; പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കസ്റ്റഡിയിലെടുത്തു

  1. Home
  2. Trending

ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസ്; പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കസ്റ്റഡിയിലെടുത്തു

hariharan


ആ‍ർഎംപി നേതാവ് ഹരിഹരനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി. വാഹന ഉടമ തേഞ്ഞിപ്പലം ഒലിപ്രം സ്വദേശി സിബിൻലാലിന്‍റെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്.

KL 18 എൻ 7009 എന്ന നമ്പരിലുളള കാറിലെത്തിയ അഞ്ചുപേരാണ് അസഭ്യം പറഞ്ഞതെന്ന് ഹരിഹരൻ മൊഴിനൽകിയിരുന്നു . ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്.

വാഹന ഉടമയ്ക്ക് കൃത്യത്തിൽ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ കാറുപയോഗിച്ച ആളുകളെ കുറിച്ച്  പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. അഞ്ചുപേരും ഒലിപ്രം പ്രദേശത്തുളളവരാണ് . ഇവരുടെ മൊബൈൽഫോൺ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് പറയുന്നു.