ഊണിന് 70, കഞ്ഞിക്ക് 35, ചായക്ക് 10 രൂപ; ശബരിമല തീർത്ഥാടനകാലത്തെ ഭക്ഷണ പദാർത്ഥങ്ങളുടെ വില നിശ്ചയിച്ചു

  1. Home
  2. Trending

ഊണിന് 70, കഞ്ഞിക്ക് 35, ചായക്ക് 10 രൂപ; ശബരിമല തീർത്ഥാടനകാലത്തെ ഭക്ഷണ പദാർത്ഥങ്ങളുടെ വില നിശ്ചയിച്ചു

food sabarimala


മണ്ഡലകാലത്തിന് ആരംഭം കുറിക്കാൻ ഇരിക്കെ ശബരിമല തീർത്ഥാടകർക്കായി വെജിറ്റേറിയൻ ഭക്ഷണശാലകൾക്കുള്ള വില വിവര പട്ടിക പ്രസിദ്ധീകരിച്ചു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഭാരവാഹികളുടെ യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി നിർമ്മൽ കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

യോഗത്തിൽ നിശ്ചയിച്ച വിലയേക്കാൾ അധികം വില തീർത്ഥാടകരിൽ നിന്ന് ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് നിലവിൽ വരുന്ന പുതിയ വില വിവര പട്ടിക എരുമേലിയിലെയും മറ്റ് പ്രധാന ഇടത്താവളങ്ങളിലെയും വെജിറ്റേറിയൻ ഹോട്ടലുകളിൽ പ്രദർശിപ്പിക്കും.

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി അമിത വില ഈടാക്കുന്നത് തടയാൻ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുമുള്ള സംയുക്ത പരിശോധന സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്. സംയുക്ത പരിശോധന സ്ക്വാഡിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിലും മറ്റ് പൊതുവിതരണശാലകളിലും പരിശോധന നടത്തും.

ഭക്ഷണപദാർത്ഥങ്ങളുടെ വില GST ഉൾപ്പെടെ ചുവടെ:

1. കുത്തരി ഊണ് (8 കൂട്ടം) സോർട്ടക്‌സ് അരി- 70 രൂപ

2.  ആന്ധ്രാ ഊണ് (പൊന്നിയരി)-70കഞ്ഞി(അച്ചാറും പയറും ഉൾപ്പെടെ)- 35 രൂപ

3.  ചായ-10 രൂപ