സച്ചിൻ പൈലറ്റ് കോൺഗ്രസ്‌ വിടാനൊരുങ്ങുന്നു; പുതിയ പാർട്ടി രൂപീകരിച്ചേക്കും

  1. Home
  2. Trending

സച്ചിൻ പൈലറ്റ് കോൺഗ്രസ്‌ വിടാനൊരുങ്ങുന്നു; പുതിയ പാർട്ടി രൂപീകരിച്ചേക്കും

Sachin piolet


രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഘെഹ്ലോട്ടിനെതിരെ കലാപത്തിനൊരുങ്ങിയ സച്ചിൻ പൈലറ്റ് കോൺഗ്രസ്‌ വിട്ടേക്കുമെന്ന് റിപ്പോർട്ട്‌. പുതിയപാർട്ടി രൂപീകരിക്കാനാണ് സച്ചിന്റെ തീരുമാനം. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനമായ ജൂൺ 11 ന് പുതിയ പാർട്ടി രൂപീകരിക്കാനാണ് സാധ്യത. 

കർണാടക മുഖ്യമന്ത്രിയെ തീരുമാനിച്ച് തർക്കം പരിഹരിച്ച ഉടനെ രാജസ്ഥാൻ വിഷയത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരിട്ട് ഇടപെടുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. രാജസ്ഥാൻ സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി സമരം പ്രഖ്യാപിച്ച സച്ചിൻ പൈലറ്റിൻ്റെ നടപടിയിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് അമർഷമുണ്ടായിരുന്നു.

കോൺഗ്രസിൻ്റെ ഒരു വിഭാഗം നേതാക്കൾ സച്ചിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് വരാനിരിക്കെ സച്ചിനെതിരെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ.