സെയ്ഫ് അലി ഖാനെ അക്രമിച്ച സംഭവം; പ്രതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

  1. Home
  2. Trending

സെയ്ഫ് അലി ഖാനെ അക്രമിച്ച സംഭവം; പ്രതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

saif ali khan


നടന്‍ സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി ഷരീഫുളിനെ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കുമ്പോള്‍ ബി.എന്‍.എസ് നിയമപ്രകാരം കസ്റ്റഡി കാലാവധി നീട്ടി നല്‍കുന്ന കാര്യം ആലോചിക്കാമെന്നും മജിസ്‌ട്രേറ്റ് അറിയിച്ചു.

അന്വേഷണ സംഘം കൊല്‍ക്കത്തയിലാണെന്നും കസ്റ്റഡി കലാവധി രണ്ട് ദിവസം നീട്ടി നല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് കോടതി അനുവദിച്ചില്ല. തെളിവ് ശേഖരണവും അന്വേഷണവും ഏകദേശം പൂര്‍ത്തിയാത് കൊണ്ടുതന്നെ കസ്റ്റഡി കാലാവധി നീട്ടേണ്ട ആവശ്യമില്ലെന്നും മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടി.

ഷരീഫുളിനെതിരെ ആവശ്യത്തിന് തെളിവുകളുണ്ടെന്ന് എ.സി.പി പരംജിത് സിങ് ദഹിയ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പ്രതിയുടെ വിരലടയാള റിസള്‍ട്ട് തിരിച്ചടിയായത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു എ.സി.പിയുടെ പ്രതികരണം.