ജാനകി സിനിമ വിവാദം; രാജ്യത്ത് സ്വന്തം കുട്ടിക്ക് പേരിടാൻ കഴിയാത്ത സാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാൻ

  1. Home
  2. Trending

ജാനകി സിനിമ വിവാദം; രാജ്യത്ത് സ്വന്തം കുട്ടിക്ക് പേരിടാൻ കഴിയാത്ത സാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാൻ

saji cheriyan  


ജാനകി സിനിമ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. ബിജെപി നേതാവിന്റെ സിനിമയ്ക്കാണ് ജാനകി എന്ന പേരിനെ ചൊല്ലി അനുമതി നിഷേധിച്ചത്. അപ്പോൾ മറ്റുള്ളവരുടെ അവസ്ഥ എന്താകും. നമ്മുടെ നാട്ടിൽ ഏതെല്ലാം ദൈവങ്ങളുടെ പേരിൽ സിനിമകൾ വന്നിട്ടുണ്ട്. രാജ്യത്ത് സ്വന്തം കുട്ടിക്ക് പേരിടാൻ കഴിയാത്ത സാഹചര്യമാണ്. പ്രതിഷേധം ഉണ്ടാകണം, സർക്കാർ സിനിമ സംഘടനകൾക്കൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ചെല്ലാനത്ത് നടന്ന പ്രതിഷേധത്തെ കുറിച്ചും മന്ത്രി സംസാരിച്ചു. ചെല്ലാനത്ത് കടലേറ്റമുണ്ടായിരുന്ന പ്രദേശം തകർന്ന് തരിപ്പണമായപ്പോൾ തിരിഞ്ഞു നോക്കാത്തവരാണ് തന്നെ കരിങ്കൊടി കാണിച്ചതെന്നും അതിൽ ഭയപ്പെടുന്നവനല്ല താനെന്നും അദ്ദേഹം പറഞ്ഞു.

ഒരു സമ്മേളനത്തിന് കാണിക്കേണ്ട മാന്യതയുണ്ട്. ഒരു ഹോളിൽ കയറി പ്രതിഷേധിക്കുന്നത് അന്തസ്സുള്ള പരിപാടിയല്ല എന്ന് നേതാക്കൾ പ്രവർത്തകർക്ക് പറഞ്ഞ് കൊടുക്കണം. കണ്ണമാലിയിലെ ജനങ്ങളെ രക്ഷിക്കാൻ സർക്കാർ ഇടപെടും എന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം കോൺഗ്രസിന് ഇളക്കം കൂടി. ചരിത്ര വിജയം നേടിയെന്ന അഹങ്കാരം ഉണ്ട്. എന്നാൽ ഇടതുപക്ഷത്തിന് മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. ആക്രമിച്ചത് താടിവച്ച ഭ്രാന്തന്മാരെ പോലെയുള്ള ഗുണ്ടകൾ ആണ്. പ്രതിഷേധിച്ചത് യഥാർത്ഥ യൂത്ത് കോൺഗ്രസുകാരല്ല. യൂത്ത് കോൺഗ്രസ് ആയിരുന്നെങ്കിൽ ഖദർ ഉണ്ടായിരുന്നേനെ, അസഭ്യവാക്കുകൾ വിളിച്ചായിരുന്നു പ്രതിഷേധം എന്നും അദ്ദേഹം പറഞ്ഞു.