ജഗദീഷിന്റെ നിലപാടിൽ പ്രശംസിച്ച് സാന്ദ്ര തോമസ്
താരസംഘടനയായ അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ സന്നദ്ധത അറിയിച്ച നടൻ ജഗദീഷിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നിർമാതാവ് സാന്ദ്ര തോമസ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സാന്ദ്ര അഭിനന്ദനം അറിയിച്ചത്. ജഗദീഷ് സ്വീകരിച്ച ഈ നിലപാട് പുരോഗമനപരവും സ്വാഗതാർഹവുമാണെന്ന് സാന്ദ്ര കുറിച്ചു.
കലുഷിതമായ അമ്മയുടെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജഗദീഷ് എടുത്ത നിലപാട് പുരോഗമനപരവും സ്വാഗതാർഹവുമാണ്. അതിൽ സ്വയം സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻവാങ്ങി സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെയെന്ന സമീപനം എടുത്ത് പറയേണ്ടതും ചരിത്രത്തിൽ വെള്ളിവെളിച്ചം പോലെ തിളങ്ങി നിൽക്കുന്നതുമാണ്.
പുരോഗമനപരമെന്ന് പറഞ്ഞാൽ മാത്രം പോരാ അത് പ്രാവർത്തികമാക്കുമ്പോഴാണ് വ്യക്തികൾ തിളക്കമുള്ളതായി മാറുന്നതെന്നാണ് സാന്ദ്ര തോമസിന്റെ കുറിപ്പിൽ പറയുന്നത്. അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
