ഒരു ആരാധിക തനിക്ക് 72 കോടിയുടെ സ്വത്തുക്കൾ എഴുതി നൽകി; പക്ഷെ സ്വീകരിച്ചില്ലെന്ന് സഞ്ജയ് ദത്ത്
ഒരു ആരാധിക തനിക്ക് 72 കോടിയുടെ സ്വത്തുക്കൾ എഴുതി നൽകിയിരുന്നുവെന്നത് സത്യമാണെന്ന് വ്യക്തമാക്കി നടൻ സഞ്ജയ് ദത്ത്. 72 കോടി ആസ്തിയുള്ള സ്വത്തുക്കൾ ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് എഴുതി നൽകിയത് സിനിമാമേഖലയിൽ ഏറെ ചർച്ചയായിരുന്നു. ഇത് വ്യാജ വാർത്തയാണെന്നായിരുന്നു പലരും പറഞ്ഞിരുന്നത്. എന്നാൽ വാർത്തകൾ സത്യമാണെന്ന് സ്ഥിരീകരിക്കുകയാണ് നടൻ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. 2018ലായിരുന്നു സംഭവം.
നിഷ പാട്ടീൽ എന്ന 62 വയസുകാരിയായ സഞ്ജയ് ദത്തിന്റെ കടുത്ത ആരാധികയാണ് അവരുടെ മുഴുവൻ സ്വത്തുക്കളും താരത്തിന്റെ പേരിൽ എഴുതി നൽകിയത്. മാരകമായ അസുഖത്താൽ ബുദ്ധിമുട്ടുന്ന അവർ തന്റെ മരണശേഷം എല്ലാ സ്വത്തുക്കളും സഞ്ജയ് ദത്തിന് കൈമാറണമെന്ന് ബാങ്കിനോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ അത് സ്വീകരിക്കാതെ കുടുംബത്തിന് താൻ തിരികെ നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
